മാസപ്പിറവി കണ്ടില്ല; സൗദിയിൽ വ്യാഴാഴ്ച പെരുന്നാൾ
ജിദ്ദ: രാജ്യത്തെവിടെയും മാസപ്പിറവി ദർശിക്കാത്തതിനാൽ ബുധനാഴ്ച റമളാൻ 30 പൂർത്തിയാക്കുമെന്നും വ്യഴാഴാഴ്ച പെരുന്നാളായായിരിക്കുമെന്നും സൗദിയിലെ വാന നിരീക്ഷകരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇത് സംബന്ധിച്ച് സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക അറിയിപ്പ് വൈകാതെ ഉണ്ടാകും.
റമളാൻ 29 ആയ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ന് മാസപ്പിറവി ദർശിക്കാൻ സാധ്യതയില്ലെന്ന് ഗോള ശാസ്ത്രജ്ഞർ നേരത്തെ നിരീക്ഷിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
