തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

എന്റെ സ്വദേശികളും വിദേശികളുമായ സഹോദരീ സഹോദരന്മാരെ…ഹൃദയത്തോട് ചേർത്തു നിർത്തി സൽമാൻ രാജാവിന്റെ ഈദ് സന്ദേശം

റിയാദ്: രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ഒരു പോലെ ഹൃദയത്തോട് ചേർത്ത് നിർത്തിയുള്ള സൽമാൻ രാജാവിന്റെ ഈദ് സന്ദേശം ഹൃദ്യമായി.

എന്റെ മക്കളേ, എന്റെ സ്വദേശികളും വിദേശികളുമായ സഹോദരങ്ങളേ എന്ന് അഭിസംബോധന ചെയ്താണു രാജാവിന്റെ ഈദ് സന്ദേശം ആരംഭിക്കുന്നത്.

കൊറോണ ദുരിതങ്ങളിൽ നിന്ന് ലോകം മുഴുവൻ കര കയറാനും അറബ് ലോകത്ത് സമാധാനവും സ്ഥിരതയുമുണ്ടാകാനും പ്രാർഥിച്ച് കൊണ്ടുള്ള രാജാവിന്റെ സന്ദേശം സൗദി മീഡിയ മന്ത്രി ഡോ: മാജിദ് അൽ ഖസബിയാണു വായിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്