Sunday, November 24, 2024
Saudi ArabiaTop Stories

ഇരയുടെ പ്രായപൂർത്തിയായ അനന്തരാവകാശികൾ സമ്മതം നൽകി; ത്വാഇഫിൽ കൊലക്കേസ് പ്രതിയായ സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി

ത്വാഇഫിൽ സൗദി പൗരനെ വധിച്ച കേസിൽ പ്രതിയായ മറ്റൊരു സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അബ്ദുൽ ഖാദിർ ബിൻ ഹിജാദ് അസഹ്രാനി എന്ന സൗദി പൗരനെ ആദിൽ ബിൻ അഹ്മദ് അസഹ്രാനി എന്ന സൗദി പൗരൻ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

നേരത്തെ ഇരയുടെ അനന്തരാവകാശികൾക്ക് പ്രായ പൂർത്തിയാകാത്തതിനെത്തുടർന്ന് വധ ശിക്ഷ നടപ്പാക്കുന്നത് മാറ്റി വെക്കപ്പെടുകയും ഇപ്പോൾ പ്രായപൂർത്തിയായ ശേഷം അവർ സമ്മതം നൽകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷ നടപ്പാക്കിയത്.

വധ ശിക്ഷ വിധിച്ച് കൊണ്ടുള്ള ജനറൽ കോർട്ട് വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും തുടർന്ന് സൗദി റോയൽ കോർട്ട് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്