ഉംറ തുടർന്നും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തും
ജിദ്ദ: റമളാനിൽ നടപ്പാക്കിയത് പോലെ ഉംറ കൊറോണ വാക്സിൻ സ്വീകരിച്ചവർക്കും കൊറോണ ബാധിച്ച് സുഖം പ്രാപിച്ചവർക്കും മാത്രമായി പരിമിതപ്പെടുത്തിയേക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇതോടെ കഴിഞ്ഞ റമളാൻ തുടക്കത്തിൻ നടപ്പാക്കിയ നിയന്ത്രണ നടപടികൾ ഇനിയും അധികൃതർ തുടർന്നേക്കുമെന്നാണു വ്യക്തമാകുന്നത്.
ഇഅതമർന, തവക്കൽനാ ആപുകൾ വഴി കൊറോണ മുക്തരായവരെയും വാക്സിൻ സ്വീകരിച്ചവരെയും മാത്രം ഉംറക്ക് പങ്കെടുപ്പിക്കാൻ സാധിക്കുമെന്നത് വൈറസ് വ്യാപനത്തിനുള്ള മുഴുവൻ സാധ്യതകളും ഇല്ലാതാക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa