തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ ബഖാലയിൽ കയറി തോക്ക് ചൂണ്ടി കവർച്ച; ദൃശ്യം സിസിടിവിയിൽ കുടുങ്ങി; പ്രതി പിടിയിൽ

ജിദ്ദ: നഗരത്തിലെ ഒരു ബഖാലയിൽ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തിയ 40 കാരനായ സ്വദേശി പൗരനെ മക്ക പ്രവിശ്യ പോലീസ് പിടി കൂടി.

തോക്കുമായി ബഖാലയിൽ കയറിയ പ്രതി ക്യാഷ് ബഖാലയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണു പണം അപഹരിച്ചത്.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ച ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്ന് അറിയിച്ചു.

പ്രതി ഭീഷണിപ്പെടുത്തുന്നതിൻ്റെയും മറ്റും ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പകർത്തപ്പെട്ടിരുന്നു. പ്രസ്തുത വീഡിയോയും പ്രതിയുടെ ചിത്രവും സുരക്ഷാ വിഭാഗം പുറത്ത് വിട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്