സൗദിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്; പൊടിക്കാറ്റുണ്ടാകുംബോൾ സ്വീകരിക്കേണ്ട പ്രധാനപ്പെട്ട 4 മുൻ കരുതലുകൾ സൗദി ആരോഗ്യ വകുപ്പ് ഓർമ്മപ്പെടുത്തി
ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളിൽ പൊടിക്കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടും. മക്ക, അൽബാഹ, അസീർ, ജിസാൻ പ്രവിശ്യകളിൽ കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെടും.
ഹായിൽ, മദീന, തബൂക്ക് പ്രവിശ്യകളിലും കാറ്റും മഴയും കടളിൽ ഉയർന്ന തിരമാലയും അനുഭവപ്പെട്ടേക്കും.
അതേ സമയം പൊടിക്കാറ്റിൽ സൂക്ഷമാണുക്കളും മറ്റും അടങ്ങിയതിനാൽ കാറ്റടിക്കുന്ന സന്ദർഭത്തിൽ 4 കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഓർമ്മപ്പെടുത്തി.
1.പൊടി പടലങ്ങൾ ഉണ്ടാകുംബോൾ വീടിന്റെ വാതിലുകളും ജനലുകളും കർശനമായി അടക്കുക.
2.നിർബന്ധ സാഹചര്യത്തിലല്ലാതെ പൊടിപടലങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക.
3.വായു ഫിൽട്ടർ ചെയ്യുന്ന മാസ്കുകൾ ധരിക്കുക, അവ ഇടക്കിടെ മാറ്റുക.
4.വീട്ടിൽ അടിയന്തിര ആസ്ത്മ ഇൻഹേലറിന്റെ ലഭ്യത ഉറപ്പുവരുത്തുക.
സ്പ്രേയോട് പ്രതികരിക്കാത്ത കടുത്ത പ്രതിസന്ധി ഉണ്ടായാൽ അടുത്തുള്ള എമർജൻസി ഹെൽത്ത് സെന്ററിലേക്ക് പോകുക എന്നിവയാണ് 4 മുൻ കരുതലുകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa