Monday, November 25, 2024
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജിനു മെട്രോ ട്രെയിൻ ഇല്ല; മൂന്ന് കാറ്റഗറികൾ: കൂടുതൽ അറിയാം

ജിദ്ദ: ഈ വർഷത്തെ ഹജ്ജിനു തീർഥാടകർ പുണ്യ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത് ബസ് മാർഗം ആയിരിക്കും. മശാഇർ മെട്രോ ട്രെയിനുകൾ ഉപയോഗിക്കില്ല.

തിർഥാടകർക്കുള്ള പാക്കേജുകൾ മൂന്ന് വിധം കാറ്റഗറിയായിരിക്കും. രണ്ട് കാറ്റഗറിയിൽ ഉള്ളവർ മിന ഹൗസിംഗ് ടവറിലും ഒരു കാറ്റഗറിയിൽ ഉള്ളവർ ടെന്റിലുമായിരിക്കും താമസിക്കുക.

മിനയിൽ ഹാജിമാരുടെ താപ നില പരിശോധിക്കുന്നറ്റ്ജിനായി സദാ സജ്ജരായ മെഡിക്കൽ ടീം ഉണ്ടാകും.

മക്ക അൽ മുകറമയിൽ 13 ഹോസ്പിറ്റലുകൾ തീർഥാടകർക്ക് സേവനത്തിനായി ഒരുക്കും.

ഹജ്ജിനു 60,000 ത്തിലധികം അപേക്ഷകർ വരികയാണെങ്കിൽ അപേക്ഷകൾ കൃത്യമായി പരിശോധിച്ച് ഏറ്റവും അർഹരായവരെ മാത്റം തെരഞ്ഞെടുക്കും.

ജൂൺ 13 ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ഹജ്ജിനു രെജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ ഓപ്പൺ ആകുമെന്ന് ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുൽ ഫതാഹ് മഷാത് അറിയിച്ചു.  ജൂൺ 23 ബുധനാഴ്ച വരെ രെജിസ്റ്റർ ചെയ്യാം. നേരത്തെ രെജിസ്റ്റർ ചെയ്തു എന്നത് കൊണ്ട് മുൻ ഗണന ലഭിക്കില്ല

കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഹജ്ജ് നിർവ്വഹിക്കാത്തവർക്കായിരിക്കും രെജിസ്റ്റ്രേഷനിൽ മുൻ ഗണന ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

18 നും 65 നും ഇടയിൽ പ്രായമുള്ള തവക്കൽനായിൽ ഇമ്യൂൺ ആയവർക്ക് മാത്രമാണ് ഹജ്ജിനു അനുമതി നൽകുകയെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്