സൗദിയിൽ ഡ്രൈവിംഗ് ലൈസൻസിൻ്റെ പേരിൽ ഏഴ് സ്ത്രീകളെ വഞ്ചിച്ചയാൾ പിടിയിൽ
അൽ ഖസീം: പണം നൽകിയപ്പോൾ തനിക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതായി അവകാശവാദമുന്നയിച്ച് തട്ടിപ്പ് നടത്തിയ വ്യക്തിയെ സൗദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
യുവാവിൻ്റെ അവകാശവാദം വിശ്വസിച്ച് ഇത്തരത്തിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനായി ഏഴ് സ്ത്രീകൾ യുവാവിനു പണം അയച്ച് കൊടുത്ത് വഞ്ചിക്കപ്പെടുകയായിരുന്നു.
റിയാദ്, ജിദ്ദ, മദീന, ഖസീം, ഈസ്റ്റേൺ പ്രൊവിൻസ്, ജിസാൻ, അസീർ എന്നീ പ്രവിശ്യകളിലുള്ള സ്ത്രീകളായിരുന്നു യുവാവിൻ്റെ കെണിയിൽ വീണത്.
തനിക്ക് ഡ്രൈവിംഗ് ലൈസൻസ് പണം നൽകിയപ്പോൾ കിട്ടിയിട്ടുണ്ടെന്നും പണം തന്നാൽ 48 മണിക്കൂറിനകം ഡ്രൈവിംഗ് ലൈസൻസ് എടുത്ത് നൽകുമെന്നുമുള്ള അവകാശ വാദമുന്നയിച്ച് കൊണ്ടുള്ള യുവാവിൻ്റെ ഒരു ക്ളിപ്പ് സോഷ്യൽ മീഡിയയിൽ കണ്ടായിരുന്നു യുവതികൾ പണം അയച്ച് കൊടുത്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa