Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ജിദ്ദ: സ്വകാര്യ മേഖലയിലും നോൺ പ്രോഫിറ്റ് മേഖലയിലുമുള്ള സ്ഥാപനങ്ങക്കുള്ള പെരുന്നാൾ അവധി ദിനങ്ങൾ സൗദി മാനവ വിഭവശേഷി സാമൂഹികക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചു.

അറഫാ ദിനമായ ജൂലൈ 19 തിങ്കളാഴ്ച മുതൽ നാലു ദിവസമാണ് സ്വകാര്യ മേഖലയിലും നോൺ പ്രോഫിറ്റ് മേഖലയിലുമുള്ള ജീവനക്കാർക്ക് അവധി ലഭിക്കുക.

നേരത്തെ പൊതു മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള പെരുന്നാൾ അവധി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു.

ജൂലൈ 15 വ്യാഴം മുതൽ ജൂലൈ 25 ഞായർ വരെ 11 ദിവസമായിരിക്കും പൊതു മേഖലയിലെ അവധി ദിനങ്ങൾ.

ഈദ് അവധി ദിനങ്ങൾക്ക് ശേഷം പൊതു മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് ജൂലൈ 26 മുതൽ ആണ് പ്രവൃത്തി ദിനം ആരംഭിക്കുക.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രുപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്