സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ മറ്റൊരു സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി
അബ് ഹ: സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മറ്റൊരു സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫൈസൽ ബിൻ യഹ്യ അൽ ഖഹ് താനി എന്നയാളാണു ഫാരിസ് ബിൻ അലി അൽ ഹമാമി എന്ന സൗദി പൗരനെ വാക്ക് തർക്കത്തിനൊടുവിൽ നെഞ്ചിലേക്ക് കത്തിയിറക്കി കൊലപ്പെടുത്തിയത്.
പ്രതിയെ സുരക്ഷാ വിഭാഗം ഉടൻ പിടികൂടുകയും മറ്റു നടപടികൾക്ക് ക്രിമിനൽ കോടതിയിലെക്ക് റഫർ ചെയ്യുകയുമയിരുന്നു.
വിചാരണയിൽ പ്രതി കുറ്റക്കരനാണെന്ന് തെളിഞ്ഞതനെത്തുടർന്ന് വധ സിക്ഷ വിധിച്ച ക്രിമിനൽ കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരാവിടുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa