നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു
അൽഹസ്സ: സൗദിയിലെ അൽ ഹസ്സയിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. പാലക്കാട് ചുനങ്ങാട് മനക്കൽപടി പുത്തൻപുരക്കൽ വീട്ടിൽ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകനായ സനീഷ് ആണ് മരണപ്പെട്ടത്. 38 വയസ്സായിരുന്നു.
ചൊവ്വാഴ്ച്ച വൈകുന്നേരം റൂമിലെത്തിയ സഹപ്രവർത്തകരാണ് ബോധമില്ലാതെ കിടക്കുന്ന സനീഷിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപെട്ടിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിതീകരിച്ചു.
കഴിഞ്ഞ അഞ്ചു വർഷമായി അൽഹസ്സയിൽ ഒരു കന്പനിയിൽ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു സനീഷ്, അടുത്തയാഴ്ച്ച നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്നുവന്നത്.
നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ സനയ്യ യൂണിറ്റ് മെമ്പറും സജീവപ്രവർത്തകനുമായിരുന്നു മരണപ്പെട്ട സനീഷ്. സനീഷിന്റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സനീഷിന് ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതിനോടൊപ്പം , അദ്ദേഹത്തിന്റെ വിയോഗത്തിൽ ആ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ നവയുഗം പങ്കുചേരുന്നതായി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവനും അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിയ്ക്കാനായി നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ശ്രമം നടന്നു വരുന്നു. അൽഹസ്സയിൽ തന്നെയുള്ള സജീഷിന്റെ ഒരു ബന്ധു ഈ പ്രവർത്തനങ്ങളിൽ കൂടെയുണ്ട്.
ദൃശ്യ ആണ് സനീഷിന്റെ ഭാര്യ. രണ്ടു കുട്ടികളുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa