Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലും മഴയും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ശക്തമായ ഇടിമിന്നലും മഴയും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

അസീർ, റിയാദ്, ജിസാൻ, ഷർഖിയ, നജ്രാൻ എന്നീ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ മഴ ശക്തമാകുകയും വെള്ളം കുത്തിയൊലിക്കുന്നതിനു കാരണമാകുകയും ചെയ്യും.

അൽബാഹയിലും മക്ക പ്രവിശ്യയിലെ ചില ഗവർണ്ണറേറ്റുകളിലും ഞായറാഴ്ച മുതൽ വ്യാഴം വരെ ഭേദപ്പെട്ട മഴ അനുഭവപ്പെടും.

മക്കയിലും മശാഇറുകളിലും ജുമൂമിലും ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കാറ്റനുഭവപ്പെടുകയും അത് പൊടിക്കാറ്റിനു കാരണമാകുകയും ചെയ്യും. ഇവിടങ്ങളിൽ നേരിയ മഴയും അനുഭവപ്പെട്ടേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്