Tuesday, September 24, 2024
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം;150 രാജ്യങ്ങളിൽനിന്നുള്ള 60,000 തീർഥാടകർ ഇന്ന് മിനയിലേക്ക്

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ഇന്ന് – ഞായർ – തുടക്കം കുറിക്കും.കഴിഞ്ഞ ദിവസം മുതൽ ഹാജിമാർ  പുണ്യഭൂമിയിലേക്ക് എത്തി ത്തുടങ്ങിയിട്ടുണ്ട്.

ഇന്ന് മുതൽ  – ദുൽഹിജ്ജ 8- ഹാജിമാർ മിനയിലെ തമ്പുകളിലേക്ക് നീങ്ങും

150 രാജ്യങ്ങളിൽ നിന്നുള്ള 60,000 ആഭ്യന്തര തീർത്ഥാടകരാണ് ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കുന്നത്.

ശക്തമായ കോവിഡ് പ്രതിരോധ- സുരക്ഷാക്രമീകരണങ്ങളാണ് സൗദി അധികൃതർ ഒരുക്കിയിട്ടുള്ളത്.

ഇരുപത്തയ്യായിരം ഉദ്യോഗസ്ഥരാണ് തീർത്ഥാടകരെ സേവിക്കാനായി വിശുദ്ധ ഭൂമികളിൽ നിലയുറപ്പിച്ചിട്ടുള്ളത്.

18 നും 65 നും ഇടയിൽ പ്രായമുള്ള രണ്ട് ഡോസ് വാക്സിൻ എടുത്ത തീർത്ഥാടകർക്ക് മാത്രമാണ് ഈ വർഷത്തെ ഹജ്ജിന് അനുമതി ലഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്