Tuesday, September 24, 2024
Saudi ArabiaTop Stories

ഹാജിമാർ മുഴുവൻ മിനയിലെത്തി;തീർഥാടകർക്കിടയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിൻ്റെ ആദ്യ ദിനത്തിൽ ഭാഗമകുന്നതിനായി ഹാജിമാർ മുഴുവൻ മിനയിൽ എത്തിച്ചേർന്നതായി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം വാക്താവ് കേണൽ ത്വലാൽ അൽ ശൽ ഹൂബ് അറിയിച്ചു.

ഇന്ന് രാവിലെ മുതൽ തീർത്ഥാടകർ മിനയിൽ എത്തിച്ചേരാൻ തുടങ്ങിയിരുന്നു. മിനയിൽ ഇന്ന് ആരാധനകളിൽ മുഴുകി നാളെ അറഫാ സംഘമത്തിൽ പങ്കെടുക്കാനായി തീർഥാടകർ നീങ്ങും.

ഹാജിമാർ വിശുദ്ധ ഭൂമികളിൽ എല്ലാ സുരക്ഷാ മാർഗ നിർദ്ദേശങ്ങളും പാലിക്കണമെന്ന് ഓർമ്മപ്പെടുത്തിയ കേണൽ ത്വലാൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളുമായി അധികൃതർ സജ്ജമാണെന്നും അറിയിച്ചു.

വിശുദ്ധ ഭൂമികളിൽ നുഴഞ്ഞു കയറ്റം ഇല്ലാതിരിക്കാൻ പഴുതടച്ച സുരക്ഷാ ക്രമീകരണമാണു ഒരുക്കിയിട്ടുള്ളത്. ഹാജിമാരെ ബസുകളിൽ പുണ്യ ഭൂമികളിൽ എത്തിക്കും.

ഇത് വരെയായി ഹജ്ജ് സുരക്ഷാ നിയമങ്ങൾ ലംഘിച്ച 147 പേർ പിടിക്കപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ നിയമ പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കേണൽ ശൽ ഹൂബ് പറഞ്ഞു.

അതേ സമയം തീർഥാടകർക്കിടയിൽ ഇത് വരെ കൊറോണ വൈറസോ പൊതു ജനാരോഗ്യത്തെ ബാധിക്കുന്ന മറ്റു രോഗങ്ങളോ കണ്ടെത്തിയിട്ടില്ലെൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി 13 ആശുപത്രികൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്കൊപ്പമുള്ള ഹെൽത്ത് ടീമിൽ പ്രതേക പരിശീലനം ലഭിച്ച ഹെൽത്ത് ലീഡേഴ്സ് ഉണ്ട്. 50 പോയിൻ്റുകളിലായി ആംബുലൻസുകളും ഫീൽഡ് ക്ളിനിക് ടീമും എല്ലാം സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്