Tuesday, November 12, 2024
Saudi ArabiaTop Stories

തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി സൗദി പ്രവാസികളുടെ നെട്ടോട്ടം; ഡി എം ഒ ആസ്ഥാനങ്ങളിൽ അറ്റസ്റ്റേഷനായി വൻ തിരക്ക്

മലപ്പുറം: തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് വരുന്നതിനായുള്ള സൗദി പ്രവാസികളുടെ പരിശ്രമങ്ങൾ പല രീതിയിൽ തുടരുന്നു.

സൗദി ആരോഗ്യ മന്ത്രാലയത്തിൽ സമർപ്പിക്കുന്ന അപേക്ഷകൾ തള്ളപ്പെട്ടവരാണു ഏതെങ്കിലും രീതിയിൽ അപ്രൂവൽ കിട്ടുന്നതിനായി പരക്കം പായുന്നത്.

കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസറുടെ അറ്റസ്റ്റേഷൻ സഹിതം അപേക്ഷിച്ച ഒരു വ്യക്തിക്ക് തവക്കൽനായി ഇമ്യൂൺ ആയെന്ന വാർത്ത കണ്ട് ഇന്ന്‌ മലപ്പുറം ഡി എം ഒ ആസ്ഥാനത്ത് ആയിരത്തോളം സൗദി പ്രവാസികളാണു എത്തിച്ചേർന്നത്.

അറുനൂറോളം പേർക്ക് ഇന്ന് കൂപ്പൺ ലഭിച്ചതായി ഇത്തരത്തിൽ അറ്റസ്റ്റേഷനായി പോയ വേങ്ങര സ്വദേശി മുജീബ് അറേബ്യൻ മലയാളിയോട് പറഞ്ഞു.

സ്സൗദി എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ട് അപേക്ഷ തള്ളിയവരായിരുന്നു അറ്റസ്റ്റേഷനായി എത്തിയവരിൽ ഭൂരിഭാഗവും.

നിലവിൽ പല പ്രവാസികളും സൗദി എംബസി അറ്റസ്റ്റേഷൻ സഹിതം രണ്ടാമത് അപേക്ഷിക്കുകയും അവർക്ക് ഇമ്യുൺ ആകുകയും ചെയ്തിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം നിരവധി പ്രവാസികൾ കേന്ദ്ര സർക്കാരിൻ്റെ മാത്രം രണ്ട് വാക്സിൻ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാതെത്തന്നെ അപ് ലോഡ് ചെയ്ത് അപേക്ഷിക്കുകയും അവ സ്വീകരിച്ച് തവക്കൽനായി ഇമ്യൂൺ ആകുകയും ചെയ്തതായി അറേബ്യൻ മലയാളിയോട് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്