അല്ലാഹുവിന്റെ തീരുമാനം അനിവാര്യമായും നടപ്പാക്കപ്പെടും; മുഴുവൻ മനുഷ്യരോടും ജീവജാലങ്ങളോടും നന്മ ചെയ്യുക: അറഫാ പ്രഭാഷണത്തിൽ ശൈഖ് ബന്ദർ ബലീല
അറഫ:ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമത്തിൽ മസ്ജിദുന്നമിറയിൽ വെച്ച് നടന്ന അറഫാ പ്രഭാഷണം വിശുദ്ധ ഹറം ഇമാം ശൈഖ് ബന്ദർ ബിൻ അബ്ദുൽ അസീസ് അൽ ബലീല നിർവ്വഹിച്ചു.
ലോകത്തുള്ള മുഴുവൻ മനുഷ്യരോടും ജീവജാലങ്ങളോടും നന്മ ചെയ്യാൻ ശൈഖ് തൻ്റെ പ്രഭാഷണത്തിൽ ആഹ്വാനം ചെയ്തു.
മനുഷ്യനെ നയിക്കുന്നതിനുള്ള വേദ ഗ്രന്ഥവും പ്രവാചകന്മാരുമെല്ലാം അല്ലാഹുവിൽ നിന്നുള്ള നന്മയാണ്. അല്ലാഹുവിൽ വിശ്വസിച്ച് ആരാധിക്കുന്നതും നന്മയാണ്. അല്ലാഹുവിന്റെ തീരുമാനങ്ങൾ തീർച്ചയായും നടപ്പാക്കുക തന്നെ ചെയ്യും.
അനാഥരോടും ജോലിക്കാരോടും ദയ കാണിക്കാനും തൊഴിലിടങ്ങളിലെ വ്യവസ്ഥകൾ നിറവേറ്റാനും ഇസ് ലാമിക ശരീഅത്ത് മുസ് ലിംകളോട് കൽപ്പിക്കുന്നതായി ശൈഖ് ഓർമ്മിപ്പിച്ചു.
ജീവികളോട് കരുണ ചെയ്യുന്നത് നന്മയുടെ ഒരു പ്രകടോദാഹരണമാണ്. അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുമ്പോഴും നന്മയിൽ ആയിരിക്കണം.
ഭരണകൂടത്തെ അനുസരിക്കലും കലാപങ്ങൾ ഉണ്ടാക്കാതിരിക്കലും നന്മയുടെ ഭാഗമാണ്. ജനങ്ങളുടെ സ്വത്തിനും ശരീരത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കലും അവർക്ക് തൊഴിൽ ചെയ്ത് ജീവിക്കാൻ അനുമതി നൽകലും നന്മയാണ്.
പരിസ്ഥിതിയോടും നന്മ ചെയ്യേണ്ടതുണ്ടെന്നും ഒരു നന്മക്ക് പത്തിരട്ടി ഗുണം അല്ലാഹു തിരിച്ച് നൽകുമെന്നും പാപങ്ങളെ മായ്ക്കാൻ അത് സഹായിക്കുമെന്നും ശൈഖ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa