ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ച് മൂന്നാഴ്ചക്ക് ശേഷം സെക്കൻഡ് ഡോസിനു ബുക്ക് ചെയ്യാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് മൂന്നാഴ്ചക്ക് ശേഷം സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിനു ബുക്കിംഗ് നടത്താമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.
സൗദിയിൽ പുതുതായി 1293 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 1453 പേർ രോഗമുക്തരായിട്ടുണ്ട്. 10631 ആക്റ്റീവ് കേസുകളാണുള്ളത്.
നിലവിൽ 1403 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.14 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8089 ആയി ഉയർന്നിട്ടുണ്ട്.
അതേ സമയം സൗദിയിലെ വാക്സിനേഷൻ കാംബയിൻ ബഹുദൂരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം വരെ 22.4 മില്യൻ ഡോസ് വാക്സിൻ വിതരണം ചെയ്ത് കഴിഞ്ഞു. അതിൽ 4 മില്യൻ ഡോസുകൾ സെക്കൻഡ് ഡോസായിരിന്നു.
സൗദിയിൽ എല്ലാ പ്രായക്കാർക്കും സെകൻഡ് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള ബുക്കിംഗ് നടത്താൻ ഇപ്പോൾ സൗകര്യമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa