Monday, September 23, 2024
Saudi ArabiaTop Stories

വീണ്ടും ജാഗ്രതാ മുന്നറിയിപ്പ്; കഴിഞ്ഞ 44 വർഷങ്ങൾക്കിടെ ജൂലൈ മാസം അനുഭവപ്പെട്ടതിൽ ഏറ്റവും ശക്തമായ കാലാവസ്ഥയാണ് സൗദിയിൽ ഇപ്പോഴനുഭവപ്പെടുന്നതെന്ന് നിരീക്ഷണം

ജിദ്ദ: സൗദിയിലെ വിവിധ പ്രവിശ്യകളിൽ അനുഭവപ്പെടുന്ന ശക്തമായ മഴ അടുത്ത ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

രാജ്യത്തിൻ്റെ പല പ്രവിശ്യകളിലും ശക്തമായ കാറ്റും മഴയും അതോടൊപ്പം ഐസ് വീഴ്ചയും അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അസീർ, അൽബാഹ, നജ്രാൻ, റിയാദ്, മക്ക, ജിസാൻ തുടങ്ങിയ പ്രവിശ്യകളിലെല്ലാം കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടും. ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടാകും.

ഈസ്റ്റേൺ പ്രൊവിൻസ്, മദീന, ഖസീം, ഹായിൽ , തബൂക്ക് തുടങ്ങിയ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിലും ഭേദപ്പെട്ട മഴ ലഭിക്കും.

അതേ സമയം കഴിഞ്ഞ 44 വർഷങ്ങൾക്കുള്ളിൽ ജൂലൈ മാസത്തിൽ അനുഭവച്ചതിൽ വെച്ചേറ്റവും ശക്തമായ കാലാവസ്ഥയാണു ഇപ്പോൾ സൗദിയിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ സ്വാലിഹ് അൽ റുബയാൻ അഭിപ്രായപ്പെട്ടു.

സൗദിയിലെ വിവിധ പ്രവിശ്യകളിലെ പല ഗവർണ്ണറേറ്റുകളും കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാക്ഷിയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്