സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത: വിദേശത്ത് കുടുങ്ങിയവരുടെ ഇഖാമയും റി എൻട്രി വിസയും സന്ദർശന വിസയും വീണ്ടും സൗജന്യമായി പുതുക്കാൻ രാജ കല്പന
ജിദ്ദ: വിമാന യാത്രാ വിലക്ക് മൂലം സൗദിയിലേക്ക് തിരികെ വരാൻ സാധിക്കാത്ത സൗദി പ്രവാസികളുടെ ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസയും സൗജന്യമായി പുതുക്കാൻ സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിട്ടു.
ആഗസ്ത് 31 വരെയാണു ഇഖാമയും റി എൻട്രി വിസയും വിസിറ്റിംഗ് വിസയും സൗജന്യമായി പുതുക്കി നൽകുക. സേവനം തികച്ചും സൗജന്യമായിരിക്കും.
രാജാവിൻ്റെ നിർദ്ദേശപ്രകാരം വിദേശികളുടെ ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസയുമെല്ലാം സൗജന്യമായി പുതുക്കി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സൗദി ജവാസാത്ത് അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ സൗദിക്ക് പുറത്ത് കഴിയുന്ന വിദേശികൾക്ക് സൗദി ഭരണകൂടം ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസയും സൗജന്യമായി പുതുക്കി നൽകുന്നുണ്ട്.
കൊറോണ കാരണം പ്രയാസത്തിലായ സ്വകാര്യ സ്ഥാപനങ്ങൾക്കും വിദേശ തൊഴിലാളികൾക്കുമെല്ലാം സൗദി ഭരണകൂടത്തിൻ്റെ ഈ തീരുമാനം വലിയ ആശ്വാസമായി മാറും.
തൊഴിലുടമക്ക് വിദേശത്തുള്ള തങ്ങളുടെ തൊഴിലാളികളുടെ ഇഖാമകളും റി എൻട്രിയുമെല്ലാം പുതുക്കുന്നതിനു സാധിക്കുമെങ്കിലും വൻ തുക ലെവി അടക്കേണ്ടതിനാൽ പലരും പുതുക്കാൻ ശ്രമിച്ചിരുന്നില്ല. എന്നാൽ രാജാവിൻ്റെ നിർദ്ദേശപ്രകാരം സൗജന്യമായി പുതുക്കി ലഭിക്കുന്നത് ഇത്തരക്കാർക്ക് വലിയ ആശ്വാസവും സന്തോഷവുമാണു നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa