Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ 18.4 മില്യണിലധികം പേർക്ക് ഫസ്റ്റ് ഡോസ് വാക്സിൻ നൽകി; 10,905 ആക്റ്റീവ് കൊറോണ കേസുകൾ

റിയാദ്: പുതുതായി 1142 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിൽ നിലവിലുള്ള ആക്റ്റീവ് കൊറോണ കേസുകൾ 10,905 ആയി ഉയർന്നു. 1024 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 8115 ആയി ഉയർന്നു. നിലവിൽ 1374 പേർ ഗുരുതരാവസ്ഥയിലുണ്ട്.

അതേ സമയം സൗദിയിൽ കൊറോണ വാക്സിനേഷൻ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. ഇത് വരെയായി സ്വദേശികളിലും വിദേശികളിലുമായി 2,32,34,097 ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിൽ 1,84,42,184 ഫസ്റ്റ് ഡോസും 47,91,913 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.

നിലവിൽ റിയാദ്, ജിദ്ദ, മക്ക, ത്വാഇഫ്, അബ് ഹ, എന്നിവിടങ്ങിളിലാണു ആക്റ്റീവ് കേസുകൾ കൂടുതലെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ ഡാറ്റ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്