ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ ഭാഗ്യം ലഭിച്ചത് 25,000 വിദേശികൾക്ക്; ഇന്ന് മുതൽ ഹാജിമാർ മിനയിൽ നിന്ന് വിട പറയാൻ തുടങ്ങും
മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ ഭാഗമാകാൻ സൗദിക്കകത്തുള്ള 150 രാജ്യങ്ങളിൽ നിന്നുള്ള 25,000 വിദേശ പൗരന്മാർക്ക് അവസരം ലഭിച്ചു.
ആകെ 58,518 പേരാണു ഹജ്ജിനെത്തിയത്. അതിൽ 32,816 പേർ പുരുഷന്മാരും 25,702 പേർ സ്ത്രീകളുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
റെഡ്, ഗ്രീൻ, ബ്ളു, യെല്ലോ എന്നീ നാലു സോണുകളായിട്ടായിരുന്നു തീർത്ഥാടകരെ വിശുദ്ധ ഭൂമികളിൽ രെജിസ്റ്റർ ചെയ്തിരുന്നത്.
ഹജ്ജ് ഉംറ മന്ത്രാലയവും റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സും സംയുക്തമായി നടത്തിയ പ്രസ്താവനയിലായിരുന്നു സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിയത്.
അതേ സമയം ഹജ്ജിൻ്റെ നിർബന്ധാനുഷ്ടാനങ്ങൾ പൂർത്തീകരിച്ച് ഇന്ന് മുതൽ പെട്ടെന്ന് മടങ്ങുന്ന ഹാജിമാർ മിനയോട് വിട പറയാൻ തുടങ്ങും. അവർ സൂര്യാസ്തമയത്തിനു മുംബ് മിനയോട് വിട പറഞ്ഞ് വിദാഇൻ്റെ ത്വവാഫിനായി മസ്ജിദുൽ ഹറാമിലെത്തും. ഇന്ന് മിനയിൽ തുടരുന്നവർ നാാളത്തെ കല്ലേർ കൂടി കഴിഞ്ഞായിരിക്കും വിശുദ്ധ ഭൂമികളോട് വിട പറയുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa