ഗൾഫ് രാജ്യങ്ങളിലേക്കുള്ള യത്രാവിലക്ക്; സ്ഥിതി ആശങ്കാജനകം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പ്രവാസികൾക്ക് ആശങ്കജനകമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞു.
കെ ടി ജലീൽ എം എൽ എയുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിനുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
തിരികെപ്പോകേണ്ട പ്രവാസികൾക്ക് വാക്സിസേഷനു മുൻ ഗണന നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേ സമയം കോവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വിദേശത്ത് നിന്ന് ഫസ്റ്റ് ഡോസ് എടുത്ത് നാട്ടിലെത്തുകയും എന്നാൽ അതേ വാക്സിനുകൾ ഇന്ത്യയിൽ ഇല്ലാത്തതിനാൽ സെക്കൻഡ് ഡോസ് എടുക്കാതെ മടക്കയാത്ര മുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ടെന്നും വിദേശ രാജ്യങ്ങളിലെ എംബസികളുമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നതായും മുഖ്യ മന്ത്രി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa