സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച മഴയും ഐസ് വീഴ്ചയും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യത
ജിദ്ദ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ഇടിമിന്നലും മഴയും ഐസ് വീഴ്ചയും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം.
നജ്രാൻ, ജിസാൻ, അസീർ, അൽ ബാഹ തുടങ്ങിയ പ്രവിശ്യകളിൽ മഴ പെയ്യും. അത് വെള്ളത്തിൻ്റെ കുത്തൊഴുക്കിനു കാരണമാകും. ഈ പ്രവ്ശ്യകളിൽ കാറ്റും ഐസ് വീഴ്ചയും അനുഭവപ്പെട്ടേക്കും.
മക്കയുടെ ഉയർന്ന പ്രദേശങ്ങളിലും റിയാദിൻ്റെ സതേൺ ഭാഗങ്ങളിലും ഇടിമിന്നലും മഴയും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
മക്ക, മദീന പ്രവിശ്യകൾ, നോർത്തേൺ സൗദി, റിയാദ് പ്രവിശ്യ, ഷറൂറ, നജ്രാൻ, ചെങ്കടൽത്തീരം എന്നിവിടങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കും. അത് ദൂരക്കാഴ്ചക്ക് തടസ്സം സൃഷ്ടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa