Sunday, September 22, 2024
Saudi ArabiaTop Stories

ഞായറാഴ്ച മുതൽ ഉംറ സീസൺ പുനരാരംഭിക്കും; സുരക്ഷിത ഹജ്ജ് ഒരുക്കിയ സൗദിക്ക് ലോക രാജ്യങ്ങളുടെ പ്രശംസ

മക്ക: ദുൽ ഹിജ്ജ 15 – ഞായറാഴ്ച- മുതൽ ഉംറ സീസൺ പുനരാരംഭിക്കുമെന്ന് ഹജ്ജ് ഉംറ ഡെപ്യൂട്ടി മിനിസ്റ്റർ ഡോ:അബ്ഫുൽ ഫത്താഹ് അൽ മശാത്ത് അറിയിച്ചു.

ഇഅതമർനാ ആപ് വഴി ഉംറ പെർമിറ്റ് ലഭ്യമാകും. സൗദി എയർലൈൻസ് ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഉംറ പെർമിറ്റ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയെപ്പറ്റിയും മന്ത്രി സൂചിപ്പിച്ചു.

അതേ സമയം കൊറോണ പശ്ചാത്തലത്തിലും ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതെയും യാതൊരു സുരക്ഷാ വീഴ്ചയും ഇല്ലാതെയും ഹജ്ജ് സീസൺ വിജയകരമയി പൂർത്തീകരിച്ച സൗദി ഭരണകൂടത്തെ ലോക രാജ്യങ്ങൾ പ്രശംസിച്ചു.

60,000 ത്തിനടുത്ത് തീർഥാകർ പങ്കെടുത്ത ഈ വർഷത്തെ ഹജ്ജ് ശക്തമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടായിരുന്നു നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്