സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടി കൂടുന്നത് ശക്തമായി തുടരുന്നു: ഒരാഴ്ചക്കുള്ളിൽ മാത്രം പിടിക്കപ്പെട്ടത് 15,000 ത്തോളം വിദേശികൾ
റിയാദ്: ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദിയിൽ ശക്തമായി തുടരുന്നു
ദുൽ ഹിജ്ജ 5 നും 11 നും ഇടയിലുള്ള ഒരാഴ്ചക്കാലത്തെ പരിശോധനയിൽ മാത്രം 14,648 നിയമ ലംഘകരെയാണു പിടികൂടിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇതിൽ 4565 പേർ ഇഖാമ നിയമ ലംഘകരും 1126 പേർ തൊഴിൽ നിയമ ലംഘകരും 8957 പേർ അതിർത്തി സുരക്ഷാ നിയമ ലംഘകരുമായിരുന്നു.
അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിനു 270 വിദേശികളാണു പിടിക്കപ്പെട്ടത്. നുഴഞ്ഞു കയറ്റക്കാരിൽ 46 ശതമാനവും യമനികളും 44 ശതമാനം എത്യോപ്യക്കാരും 10 ശതമാനം മറ്റു രാജ്യക്കാരുമായിരുന്നു.
അതോടൊപ്പം അനധികൃതമായ മാർഗങ്ങളിലൂടെ സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 127 പേരെയും പിടി കൂടിയിട്ടുണ്ട്.
നിയമ ലംഘകർക്ക് അഭയം നൽകിയതിനും യാത്രാ സൗകര്യം നൽകിയതിനും ജോലി നൽകിയതിനും 5 പേർ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa