സൗദിക്ക് പുറത്ത് നിന്നുള്ള ഉംറ തീർത്ഥാടകരെ ആഗസ്ത് 10 മുതൽ സ്വീകരിക്കും
ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകരെ ആഗസ്ത് 10 മുതൽ സ്വീകരിക്കാൻ തുടങ്ങുമെന്ന് അൽ അറബിയയെ ഉദ്ധരിച്ച് ഓൺലൈൻ പോർട്ടലുകൾ റിപ്പോർട്ട് ചെയ്തു.
സൗദി അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ച 18 വയസ്സ് കവിഞ്ഞവർക്കയിരിക്കും ഉംറക്ക് അനുമതി ലഭിക്കുകയെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഭ്യന്തര ഉംറ തീർഥാടകർ ഇന്ന് -ഞായറാഴ്ച- മുതൽ ഉംറ തീർഥാടനത്തിനായി വിശുദ്ധ മക്കയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
ജിദ്ദയിലേക്കും ത്വാഇഫിലേക്കുമുള്ള സൗദി എയർലൈൻസ് ടിക്കറ്റ് ബുക്കിംഗിനോടൊപ്പവും ഉംറ പെർമിറ്റ് അനുമതി നൽകുമെന്ന് സൗദി എയർലൈൻസും അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa