സൗദി പ്രവാസികൾക്ക് നാട്ടിൽ നിന്ന് ഇഖാമ കാലാവധിയും റി എൻട്രി വിസ കാലാവധിയും പരിശോധിക്കാനുള്ള മാർഗങ്ങൾ അറിയാം
സൗദി പ്രവാസികൾക്ക് തങ്ങളുടെ ഇഖാമാ കാലാവധിയും റി എൻട്രി കാലാവധിയും പുതുക്കിയിട്ടുണ്ടോ എന്ന് നാട്ടിൽ നിന്ന് തന്നെ ആരുടെയും ആശ്രയം കൂടാതെ പരിശോധിക്കുന്നതിനുള്ള മാർഗങ്ങൾ താഴെ വിവരിക്കുന്നു.
https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴിയാണ് റി എൻട്രി വിസാ കാലാവധി പരിശോധിക്കേണ്ടത്. ഇഖാമ നംബറോ റി എൻട്രി വിസാ നംബറോ ഉപയോഗിച്ച് വിസാ കാലാവധി പരിശോധിക്കാം.
ലിങ്ക് തുറന്ന് ഇഖാമ നംബറോ വിസ നംബറോ എൻ്റർ ചെയ്ത് ശേഷം അടുത്ത ഓപ്ഷനിൽ പേരോ ജനനത്തിയതിയോ പാസ്പോർട്ട് നംബറോ വിസ, ഇഖാമ നംബറോ ഇഖാമ എക്സ്പയറി ഡേറ്റോ വിസ എക്സ്പിയറി ഡേറ്റോ എൻ്റർ ചെയ്ത് ശേഷം check എന്ന ഐക്കൺ ക്ളിക്ക് ചെയ്താൽ താഴെ റി എൻട്രി വിസാ കാലാവധി കാണാൻ സാധിക്കും.
നാട്ടിലുള്ളയാൾക്ക് അബ്ഷിറിൻ്റെ സഹായമില്ലാതെ ഇഖാമ കാലാവധി പരിശോധിക്കാൻ മാാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ സൈറ്റിലെ ഒരു ലിങ്ക് വഴിയും സാധിക്കും.
https://www.mol.gov.sa/IndividualUser/BasicInfo.aspx എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത് ഇഖാമ നംബറും ജനനത്തീയതിയും എൻ്റർ ചെയ്ത് ശേഷം കാണുന്ന വെരിഫിക്കേഷൻ നംബറുകൾ എൻ്റർ ചെയ്ത് next ക്ലിക്ക് ചെയ്താൽ ഇഖാമ കാലാവധി കാണാൻ സാധിക്കും. (ജനനത്തിയതി അറബി ഡേറ്റിലും ഇംഗ്ളീഷ് ഡേറ്റിലും എൻ്റർ ചെയ്യാൻ ഓപ്ഷൻ ഉണ്ട്).
ഇഖാമ കാലാവധി മാസം-തീയതി-വർഷം എന്ന പാറ്റേണിലായിരിക്കും കാണുക എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഡേറ്റ് ഓഫ് ബർത്തും ഈ പേജിൽ കാണിക്കുന്നത് ഇതേ പാറ്റേണിലായിരിക്കും.
അതോടൊപ്പം സൗദിയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവരുടെ അബ്ഷിർ വഴിയും നാട്ടിലുള്ള പ്രവാസികൾക്ക് തങ്ങളുടെ ഇഖാമ നംബർ പരിശോധിക്കാൻ സാധിക്കും.
സൗദി ഭരണകൂടം സൗജന്യമായി ഇഖാമകളും റി എൻട്രിയും പുതുക്കുന്ന സാഹചര്യത്തിൽ മുകളിൽ കൊടുത്ത ലിങ്കുകൾ വഴി അവ പുതുക്കുന്ന നടപടിക്രമം പൂർത്തിയായിട്ടുണ്ടോ എന്ന് പ്രവാസികൾക്ക് പരിശോധിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q