Wednesday, October 2, 2024
Saudi ArabiaTop Stories

റിയാദിൽ കോഫി ഡെലിവറി ചെയ്യുന്നതിനിടയിൽ ഡെലിവറി മാൻ കപ്പിൽ തുപ്പുന്ന വീഡിയോ ചർച്ചയാകുന്നു

റിയാദ്: ഒരു കസ്റ്റമർ ഓർഡർ ചെയ്ത കോഫി വീട്ടിൽ എത്തിക്കുന്ന സന്ദർഭത്തിൽ ഡെലിവറി മാൻ കോഫി കപ്പിൽ തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് കാരണമായി.

കഴിഞ്ഞ ദിവസം റിയാദിലെ ഒരു പ്രമുഖ കോഫി ഷോപ്പിൽ നിന്നും ഒരു കസ്റ്റമർ ഓർഡർ ചെയ്ത കോഫി തൻ്റെ വീട്ടിലേക്ക് എത്തിക്കുന്ന സന്ദർഭത്തിലായിരുന്നു ഏഷ്യൻ വംശജനായ ഡെലിവറി മാൻ കപ്പിൽ തുപ്പിയത്.

വീടിനു പുറത്ത് എത്തിയ കോഫി വാങ്ങുന്നതിന് അയച്ച കുട്ടികൾ പുറത്ത് എത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനായി സി സി ടി വി കാമറയിൽ നോക്കിയപ്പോഴായിരുന്നു ഡെലിവറി മാൻ കപ്പിൽ തുപ്പുന്ന രംഗം കണ്ടതെന്ന് ഗൃഹനാഥൻ വ്യക്തമാക്കി.

തുടർന്ന് ഹോം ഡെലിവറി അപ്ളിക്കേഷനിൽ തൻ്റെ ഓർഡർ കാൻസൽ ചെയ്യുകയും തുക മടക്കി വാങ്ങിയതായും വീട്ടുകാരൻ അറിയിച്ചു.

അതേ സമയം ഡെലിവറി മാനെതിരെ എന്തെങ്കിലും നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഇത് വരെ ഒന്നും വ്യക്തമായിട്ടില്ല. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്