Tuesday, October 1, 2024
Saudi ArabiaTop Stories

സൗദിയിൽ ഓഗസ്ത് ഒന്ന് മുതൽ വിവിധ മേഖലകളിൽ പ്രവേശിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും തവക്കൽനയിൽ ഇമ്യൂൺ ആയിരിക്കൽ നിർബന്ധമെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

റിയാദ്:ഓഗസ്ത് 1 മുതൽ പ്രധാനപ്പെട്ട പത്തോളം മേഖലകളിൽ തവക്കൽനായിൽ ഇമ്യൂൺ അല്ലാതെ പ്രവേശിക്കാനോ ഉപയോഗപ്പെടുത്താനോ സാധിക്കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം.

സാംബത്തിക,വാണിജ്യ സ്ഥാപനങ്ങൾ,കൾച്ചറൽ സെൻ്ററുകൾ, എൻ്റർടെയിന്മെൻ്റ് പ്രവർത്തനങ്ങൾ,സ്പോർട്സ് പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക പരിപാടികൾ, സർക്കാർ-സ്വകാര്യ സ്ഥാപങ്ങൾ, പൊതു ഗതാഗതം തുടങ്ങിയവയിലാണു തവക്കൽനായിൽ ഇമ്യൂൺ ആയിരിക്കൽ നിർബന്ധമായിട്ടുള്ളത്.

അതോടൊപ്പം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ദപ്പെട്ടുള്ള മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിച്ചിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.

സൗദി ജനസംഖ്യയിൽ പകുതിയിലധികം പേർ ഇതിനകം ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 20 ശതമാനത്തിലധികം പേർ സെക്കൻഡ് ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്