Tuesday, October 1, 2024
Saudi ArabiaTop Stories

മക്കയിൽ നിരവധി വീടുകൾ കൊള്ളയടിച്ച വിദേശി അറസ്റ്റിൽ

മക്ക: നിരവധി കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ട വിദേശിയെ മക്ക പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു.

നാല്പത് വയസ്സിനു മുകളി പ്രായമുള്ള ഈജിപ്ഷ്യൻ പൗരനെയാണു അറസ്റ്റ് ചെയ്തതെന്ന് മക്ക പ്രവിശ്യാ മീഡിയാ വാക്താവ് അറിയിച്ചു.

ഇയാൾ നിരവധി മോഷണങ്ങൾ നടത്തുകയും വീടുകളിൽ കയറി കൊള്ള ചെയ്യുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇയാളിൽ നിന്ന് വിദേശ കറൻസിയടക്കമുള്ള തുകകളും മൊബൈൽ ഫോണുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

പ്രതിക്കെതിരെ ആവശ്യമായ നിയമ നടപടികൾ പൂർത്തീകരിച്ച് പബ്ളിക് പ്രൊസിക്യൂഷനു കൈമാറിയതായും മീഡിയാ വാക്താവ് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്