Tuesday, November 26, 2024
Saudi ArabiaTop Stories

യാത്രാവിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ പ്രവേശിച്ചാൽ ശക്തമായ ശിക്ഷാ നടപടികളും അന്താരാഷ്ട്ര യാത്രാ വിലക്കുമേർപ്പെടുത്തുമെന്ന് സ്വദേശികൾക്ക് ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

റിയാദ്: യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് സഞ്ചരികുന്ന സ്വദേശികൾക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം.

അത്തരത്തിലുള്ള നിയമ ലംഘനങ്ങൾ നടത്തുന്നവർ സൗദിയിൽ തിരിച്ചെത്തിയാൽ ശക്തമായ ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വരും.

അതോടൊപ്പം മൂന്ന് വർഷത്തേക്ക് സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും ഇത്തരത്തിലുള്ള നിയമ ലംഘകർക്ക് വിലക്കേർപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസിൻ്റെ പുതിയ വകഭേദങ്ങൾ വ്യാപിച്ച നിരവധി രാജ്യങ്ങളിലേക്ക് സൗദി അറേബ്യ നേരത്തെ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്