Sunday, September 29, 2024
Top StoriesU A E

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വെച്ചതായി ഇത്തിഹാദ്

അബുദാബി: ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വെച്ചതായി ഇത്തിഹാദ് എയർ വേസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ആഗാസ്ത് 2 വരെ സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന ഇത്തിഹാദിൻ്റെ തന്നെ അറിയിപ്പിൻ്റെ പിറകെയാണിപ്പോൾ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സർവീസ് ഉണ്ടായിരിക്കില്ലെന്ന് ഇത്തിഹാദ് ഹെല്പ് ഒരു ഉപയോക്താവിനു മറുപടിയായി നൽകിയിരിക്കുന്നത്.

എമിറേറ്റ്സ് ആഗസ്ത് 7 വരെ തങ്ങളുടെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് ഇന്ന് അറിയിച്ചിരുന്നു.

ആയിരക്കണക്കിനു യു എ ഇ പ്രവാസികളാണിപ്പോൾ നാട്ടിൽ കുടുങ്ങിയിട്ടുളത്. പലരും ഖത്തർ അടക്കമുള്ള രാജ്യങ്ങളിൽ 14 ദിവസം താമസിച്ചാണു യു എ ഇയിലേക്ക് മടങ്ങുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്