പൊതു സ്ഥാപനങ്ങളുടെ ചുമരുകളിൽ വ്യക്തികളുടെ ചിത്രം വരച്ച സൗദി പൗരന്മാരെ അറസ്റ്റ് ചെയ്യാൻ പബ്ളിക് പ്രോസിക്യൂഷൻ ഉത്തരവ്
റഫ്ഹ: പൊതു സ്ഥാപനങ്ങളുടെ ചുമരുകളിൽ വ്യക്തികളുടെ ചിത്രം വരച്ച രണ്ട് സൗദി പൗരന്മാരെ അറസ്റ്റ് ചെയ്യാൻ സൗദി പബ്ളിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു.
അറസ്റ്റ് ചെയ്ത ശേഷം ഇവർക്കെതിരെയുള്ള നടപടികൾ പൂർത്തിയാക്കാനായി ഉടൻ പബ്ളിക് പ്രോസിക്യൂഷനു കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.
റഫ്ഹയിൽ പൊതു ചുമരുകളിൽ വരക്കുന്ന രണ്ട് സൗദി പൗരന്മാരുടെ പ്രവൃത്തിയെക്കുറിച്ച് പബ്ളിക് പ്രൊസിക്യൂഷനു തെളിവ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണു അറസ്റ്റ് വാറൻ്റ്.
ചുമരുകളിൽ വ്യക്തികളുടെ ചിത്രം വരക്കുന്നതിനു ഇവർ ഫീസ് ഈടാക്കിയിരുന്നതായും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
പൊതു മുതൽ സംരക്ഷണ ചട്ടങ്ങളുടെ ലംഘനവും പൊതു മര്യാദക്ക് വിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനായിരിക്കും പ്രതികൾക്കെതിരെ കേസ് ചുമത്തുക.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രുപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa