Sunday, November 24, 2024
Saudi ArabiaTop Stories

ഓർഡർ ചെയ്ത കോഫിയിൽ തുപ്പിയ പാകിസ്ഥാനിയെ പിടി കൂടിയതായി റിയാദ് പോലീസ്

റിയാദ്: സൗദി പൗരൻ ആപ് ഉപയോഗിച്ച് ഓർഡർ ചെയ്ത കോഫിയിൽ തുപ്പിയ പാകിസ്ഥാനിയെ പിടികൂടിയതായി റിയാദ് പോലീസ് അറിയിച്ചു.

കോഫിയുമായി വീടിൻ്റെ ഗേറ്റിനു മുന്നിൽ എത്തിയ പാകിസ്താനി കോഫിക്കപ്പിനകത്തേക്ക് തുപ്പുന്ന രംഗം സൗദി പൗരൻ സിസി ടിവിയിൽ കാണുകയായിരുന്നു.

തുടർന്ന് കോഫി ഓർഡർ കാൻസൽ ചെയ്യുകയും പേ ചെയ്ത പണം സൗദി പൗരനു ഡെലിവറി സ്ഥാപനം തിരികെ നൽകുകയും ചെയ്തു.

അതേ സമയം പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ ചർച്ചക്ക് വിധേയമായിട്ടുണ്ടായിരുന്നു.

മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള പാകിസ്ഥാൻ പൗരനെ പിടികൂടിയതായും പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായും പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്