Sunday, November 24, 2024
Saudi ArabiaTop Stories

നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ സൗദിയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമാം: ഖതീഫിൽ കൊറോണ ബാധിച്ച മലയാളി യുവതിയും നവജാത ശിശുവും മരിച്ചു. ആലുവ കപ്രശേരി വലിയ വീട്ടിൽ വിഷ്ണു കുഞ്ഞുമോൻ്റെ ഭാര്യ ഗാഥ(27) യും നവജാത ശിശുവുമാണ് മരിച്ചത്.

യുവതി ആറ് മാസം ഗർഭിണിയായിരിക്കേ കൊറോണ ബാധിക്കുക്കയായിരുന്നു. തുടർന്ന് ഖതീഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

എന്നാൽ ഓപറേഷനു പിറകെ യുവതിയും കുഞ്ഞും മരിച്ചു. വിസിറ്റിംഗ് വിസയിലെത്തിയ യുവതി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണു കൊറോണ ബാധിതയായതും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതും.

കരിങ്കുന്നം തടത്തിൽ ടി ജി മണിലാലിൻ്റെ മകളാണു ഗാഥ. അമ്മ ശോഭ. മനു ഏക സഹോദരൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്