Friday, September 27, 2024
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം

ജിദ്ദ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച പൊടിക്കാറ്റും മഴയും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് ദേശിയ കാലാാസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

ഈസ്റ്റേൺ പ്രൊവിൻസിൻ്റെ ചില ഭാഗങ്ങളിലും തെക്ക് പടിഞ്ഞാറൻ ഏരിയകളിലെയും പടിഞ്ഞാറൻ ഏരിയകളിലെയും ഉയർന്ന ഭാഗങ്ങളിലും നജ്രാനിലും പൊടിക്കാറ്റ് അനുഭവപ്പെടും. അത് ദൂരക്കാഴ്ചയെ തടസ്സപ്പെടുത്തും.

അതോടൊപ്പം ജിസാൻ, അസീർ, നജ്രാൻ, അസീർ, അൽബാഹ,മക്ക, മദീന തുടങ്ങിയ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിൽ പൊടിക്കാറ്റും മഴയും ആലിപ്പഴ വർഷവും അനുഭവപ്പെടുമെന്നും കാലാവസ്ഥാ പ്രവചനത്തിൽ അറിയിച്ചു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാറ്റും മഴയും പൊടിക്കാറ്റും വെള്ളപ്പൊക്കവുമെല്ലാം അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് സംഭവങ്ങളിലായി ജിസാൻ പ്രവിശ്യയിൽ മഴ വെള്ളം കാരണം രൂപപ്പെട്ട വെള്ളക്കെട്ടിൽ മുങ്ങി അഞ്ച് കുട്ടികൾ മരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്