Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലിനി തൊഴിൽ തർക്ക പരിഹാര സമിതിയില്ല: റദ്ദാക്കി മന്ത്രിയുടെ ഉത്തരവ്

റിയാദ്: തൊഴിൽ തർക്ക പരിഹാര സമിതി റദ്ദാക്കിക്കൊണ്ട് സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്‌മദ് അൽ റാജ്ഹി ഉത്തരവ് പുറപ്പെടുവിച്ചു.

അതേ സമയം സമിതിയെ റദ്ദാക്കിയ മന്ത്രിയുടെ തീരുമാനം കൊണ്ട് അർഥമാക്കുന്നത് എന്താണെന്നതിനെക്കുറിച്ച് സൗദി നിയമ വിദഗ്ധർ വ്യക്തമാക്കി.

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള അധികാരം തൊഴിൽ കോടതികൾക്കുണ്ടെന്നും അതിനാൽ ഇനി മുതൽ പരാതികൾ കോടതിയിൽ നേരിട്ട് സമർപ്പിക്കുകയാണു ഉത്തരവിൻ്റെ ലക്ഷ്യമെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ വിവിധ വകുപ്പുകൾ ചേർത്ത് തൊഴിൽ തർക്കങ്ങൾ പരിഗണിക്കുന്നതിനും അന്തിമ പരിഹാരം കാണുന്നതിനുമായി രൂപീകരിച്ചതായിരുന്നു തൊഴിൽ തർക്ക പരിഹാര സമിതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്