വിസിറ്റിംഗ് വിസക്കാർ തവക്കൽനയിൽ രെജിസ്റ്റർ ചെയ്യേണ്ട രീതി തവക്കൽനാ വ്യക്തമാക്കി
സൗദിയിലേക്ക് വിസിറ്റിംഗ് വിസയിൽ പോകുന്നവർ തവക്കൽനായിൽ രെജിസ്റ്റർ ചെയ്യേണ്ട രീതി തവക്കൽനാ വ്യക്തമാക്കി.
ജിസിസി പൗരന്മാർക്ക് അവരുടെ ഐ ഡി നമ്പർ ഉപയോഗിച്ചും മറ്റു രാജ്യക്കാർക്ക് പാസ്പോർട്ട് നംബർ ഉപയോഗിച്ചും തവക്കൽനായിൽ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ സാധിക്കും.
അറേബ്യൻ മലയാളിയുടെ നിരവധി ഫോളോവേഴ്സ് ഇത് സംബന്ധിച്ച് നേരത്തെ സംശയങ്ങൾ ഉയർത്തിയിരുന്നു. രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ വിസിറ്റിംഗ് വിസക്കാർ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
തവക്കൽനാ ഡൗൺലോഡ് ചെയ്യുക. Sign up എന്നതിൽ ക്ലിക്ക് ചെയ്യുക.
Visitor/gulf എന്നതിൽ ക്ലിക്ക് ചെയ്യുക. Passport എന്നതിൽ ക്ലിക്ക് ചെയ്ത് പാസ്പോർട്ട് നമ്പർ എന്റർ ചെയ്യുക.
നാഷണാലിറ്റി , ജനനത്തിയതി, മൊബൈൽ നമ്പർ എന്നിവ എന്റർ ചെയ്യുക, ശേഷം terms and policy ടിക് ചെയ്ത് next ക്ലിക്ക് ചെയ്യുക.
തുടർന്ന് മൊബൈലിൽ വരുന്ന ഒടിപി എന്റർ ചെയ്ത് ശേഷം പാസ് വേർഡ് ക്രിയേറ്റ് ചെയ്യുക. 8 ക്യാരക്റ്ററുള്ള പാസ് വേഡിൽ ക്യാപിറ്റൽ, സ്മാൾ ലെറ്ററുകൾ, നമ്പർ, സിംബൽ എന്നിവ ഉൾക്കൊള്ളണം.
ശേഷം താമസിക്കുന്ന സ്ഥലം ഗുഗിൾ മാപ്പിൽ തിരഞ്ഞെടുത്തതിനു ശേഷം കാണുന്ന ഹെൽത്ത് ക്വസ്റ്റ്യനുകൾക്ക് ഉത്തരം നൽകുക. ഇതോടെ രെജിസ്റ്റ്രേഷൻ പൂർത്തിയായി.
വിപിഎൻ ഉപയോഗിച്ചും ജയിൽ ബ്രേക്ക് ചെയ്ത ഐഫോണിലും രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ സാധിക്കില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa