ജിദ്ദയിൽ മലയാളി നഴ്സ് നിര്യാതയായി
ജിദ്ദ; മലപ്പുറം എടക്കര സ്വദേശിനിയായ മലയാളി നഴ് സ് ജിദ്ദയിൽ കോവിഡ് ഭേദമായതിനെത്തുടർന്നുണ്ടായ അസുഖങ്ങൾ കാരണം നിര്യാതയായി.
എടക്കര മുസ് ലിയാരങ്ങാടി സ്വദേശിനിയും ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ നഴ് സുമായ നസീമ (43) യാണ് ബുധനാഴ്ച രാവിലെ മരിച്ചത്.
ഒന്നര മാസം മുംബ് ഇവർക്ക് കൊറോണ ബാധിക്കുകയും അസുഖം ഭേദമാകുകയും ചെയ്തിരുന്നു. അതേ സമയം നേരത്തെ കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നതിനാൽ കോവിഡ് ഭേദമായ ശേഷവും മറ്റു ശാരീരിക അസുഖങ്ങൾ ബാധിച്ചിരുന്നു.
കഴിഞ്ഞ മൂന്നാഴ്ചയോളമായി സുലൈമാനിയ ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു ഇവർ.
കഴിഞ്ഞ 15 വർഷങ്ങളായി നസീമ ജിദ്ദയിലുണ്ട്. ജിദ്ദ എടക്കര വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ഷാഹിദ് റഹ്മാനാണു ഭർത്താവ്. ഏക മകൻ: യാസീൻ (9).
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa