വാക്സിൻ സ്വീകരിക്കൽ ആവശ്യമില്ലാത്തവർക്കായി തവക്കൽനായിൽ പുതിയ അപ്ഡേഷൻ
ജിദ്ദ: കൊറോണ വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്കായി തവക്കൽനായിൽ നിലവിൽ വന്ന പുതിയ അപ് ഡേഷനെക്കുറിച്ച് തവക്കൽനാ വിശദീകരിച്ചു.
സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി ലഭിച്ച, പ്രത്യേക ആരോഗ്യ സാഹചര്യങ്ങൾ കാരണം വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ ബാധിക്കുന്നതാണു പുതിയ അപ്ഡേഷൻ.
ഇത്തരക്കാരുടെ തവക്കൽനായിലെ സ്റ്റാറ്റസ് exempt എന്നായിരിക്കും. ആൻഡ്റോയിഡുകാർക്ക് ആപിൽ നിന്ന് തന്നെ സ്റ്റാറ്റസ് അറിയാൻ സാധിക്കുമെങ്കിൽ ഐ ഒ എസ് കാർക്ക് തവക്കൽനാ വെബ്സൈറ്റ് വഴി സ്റ്റാറ്റസ് റിവ്യൂ ചെയ്യാൻ കഴിയും.
ഇത്തരത്തിൽ exempt സ്റ്റാറ്റസ് വരാൻ ഉദ്ദേശിക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സഹിതം സൗദി ആരോഗ്യ മന്ത്രാലയത്തിലേക് ഇ മെയിൽ അയക്കുകയണു ചെയ്യേണ്ടത്.
സൗദിയിൽ എല്ലാ മേഖലകളിലും പ്രവേശനം ഇമ്യൂൺ ആയവർക്ക് മാത്രമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും exempt സ്റ്റാറ്റസുള്ളവർക്കും പ്രവേശനം അനുവദിക്കപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa