മാളുകളിലെ സൗദിവത്ക്കരണം നിലവിൽ വന്നു; ആയിരക്കണക്കിനു പ്രവാസികൾക്ക് ജോലി പോകും
ജിദ്ദ: സൗദിയിൽ മാളുകളിൽ (ക്ളോസ്ഡ് കൊമേഴ്സ്യൽ കോംപ്ളക്സ്) 100 ശതമാനം സ്വദേശിവത്ക്കരണം നിലവിൽ വന്നതായി സൗദി മാനവ വിഭവ ശേഷ മന്ത്രാലയം അറിയിച്ചു.
നിയമം ഓഗസ്ത് 4 ബുധനാഴ്ച നിലവിൽ വന്നതായും നിയമം നടപ്പാക്കാൻ അനുവദിച്ചിരുന്ന ഇളവ് കാലാവധി അവസാനിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ചില പ്രത്യേക തൊഴിൽ വിഭാഗങ്ങൾ ഒഴികെ ബാക്കിയുള്ള മുഴുവൻ വാണിജ്യ പ്രവർത്തനങ്ങൾക്കും സൗദിവത്ക്കരണ നിബന്ധന ബാധകമാകും.
ഈ വർഷം ഏപ്രിൽ മാസം പുറത്തിറക്കിയ സൗദിവത്ക്കരണ കരാർ മുഖേന 50,000 ത്തിലധികം സൗദി യുവതീ യുവാക്കൾക്ക് തൊഴിലവസരമൊരുക്കാനാണു മന്ത്രാലയം ഉദ്ദേശിക്കുന്നത്.
ഹൈപർ മാർക്കറ്റ്, സൂപർ മാർക്കറ്റ്, കോഫി ഷോപ്പ്, റെസ്റ്റോറൻ്റ് എന്നിവയെല്ലാം സൗദിവത്ക്കരണ നിബന്ധനയിൽ നിന്ന് ഇളവുള്ള മേഖലകളാണെങ്കിലും കോഫി ഷോപ്പിലും റെസ്റ്റോറന്റിലും യഥാക്രമം 50 ശതമാനവും 40 ശതമാനവും സൗദിവത്ക്കരണം നടത്തണം.
അതോടൊപ്പം ക്ളീനിംഗ്, ലോഡിംഗ് അൺലോഡിംഗ്, മെയിന്റനൻസ്, ബാർബർ ഷോപ്പ് എന്നിവയും സൗദിവത്ക്കരണത്തിൽ നിന്നൊഴിവാകും. അതേ സമയം ഈ മേഖലകളിലെ തൊഴിലാളികളുടെ എണ്ണം ആകെ തൊഴിലാളികളുടെ ശേഷിയുടെ 20 ശതമാനത്തിലധികമാകാൻ പാടില്ല.
ഏതായാലും സൗദിവത്ക്കരണ പദ്ധതി നടപ്പാക്കാൻ ശക്തമായ തീരുമാാനവുമായി മന്ത്രാലയം മുന്നോട്ട് പോകുന്നതോടെ ആയിരക്കണക്കിനു പ്രവാസികൾക്ക് ജോലി നഷ്ടമായേക്കുമെന്നാണു കരുതപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa