ഗാർഹിക തൊഴിലാളികൾക്കുള്ള വിസ സ്റ്റാംബിംഗ് പുനരാരംഭിക്കുമെന്ന് ബംഗ്ലാദേശിലെ സൗദി എംബസി
ധാക്ക: ബംഗ്ലാദേശിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ വിസാ സ്റ്റാംബിംഗ് അപേക്ഷകൾ സ്വീകരിക്കുമെന്ന് ധാക്കയിലെ സൗദി എംബസി.
പ്രതിരോധ മാനദണ്ഡങ്ങൾക്കനുസൃതമായി ഈ വരുന്ന ഞായറാഴ്ച മുതലായിരിക്കും വിസ അപേക്ഷകൾ സ്വീകരിക്കുക.
ബംഗ്ലാദേശിലെ കൊറോണ നിയന്ത്രണങ്ങൾക്കിടയിലും വിസ സ്റ്റാംബിംഗ് പുനരാരംഭിച്ചത് ശ്രദ്ധേയമാണ്.
സ്കൂളുകൾ കൂടി തുറക്കുന്ന സാഹചര്യത്തിൽ ഗാർഹിക തൊഴിലാളികളെ സൗദി കുടുംബങ്ങൾക്ക് കൂടുതൽ ആവശ്യമുണ്ടാകുമെന്നതിനാലാണു നടപടികൾ ലഘൂകരിക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa