തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സുര്യപ്രകാശം കാഴ്ചയെ തടസ്സപ്പെടുത്തി; റിയാദിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു: വീഡിയോ കാണാം

റിയാദ് – അൽ ഖർജ് റോഡിൽ സൂര്യ പ്രകാശം ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ട്രക്ക് ഡിവൈഡറിൽ ഇടിക്കുകയും പിറകെ വന്ന കാർ ട്രക്കിലിടിക്കുകയും ചെയ്തു.

ഒരു തുരങ്കത്തിൽ നിന്ന് പുറത്തിറങ്ങിയ ട്രക്കിലെ ഡ്രൈവർക്ക് പെട്ടെന്ന് സൂര്യ പ്രകാശം കണ്ണിൽ പതിച്ചതിനെത്തുടർന്ന് കാഴ്ച നിമിഷ നേരത്തേക്ക് തടസ്സപ്പെടുകയും നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറിൽ ഇടിച്ച് റോഡിനു കുറുകെ ആയി നിൽക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് പിറകെ തുരങ്കത്തിൽ നിന്ന് പുറത്ത് വന്ന ഒരു കാർ കുറുകെ കുടുങ്ങിക്കിടക്കുകയായിരുന്ന ട്രക്കിൽ ഇടിക്കുകയും ചെയ്തു.

ട്രക്ക് റോഡിൽ കുറുകെ നിൽക്കുന്നതും ഒരു കാർ പിറകെ വന്ന് ട്രക്കിലിടിക്കുന്നതും കാണാൻ സാധിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്