ഒരാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ സൗദി യുവതിയെ ഭർത്താവ് കല്ലെറിഞ്ഞ് വീഴ്ത്തി കാറിടിച്ച് കൊലപ്പെടുത്തി
ജിദ്ദ: ഒരാഴ്ച മുംബ് വിവാഹിതയായ സൗദി യുവതിയെ ഭർത്താവ് കല്ലെറിഞ്ഞ് വീഴ്ത്തിയും കാറിടിച്ചും അതിക്രൂരമായി കൊലപ്പെടുത്തി.
ജിദ്ദയിൽ നിന്ന് ത്വാഇഫിലുള്ള അവരുടെ വീട്ടിലെക്ക് സഞ്ചരിക്കുന്നതിനിടയിലായിരുന്നു ഭർത്താവ് ഇരുപത് വയസ്സുകാരിയായ ഭാര്യ റവാൻ ഗാമിദിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ ഭർത്താവ് തൻ്റെ സ്വർണ്ണം ആവശ്യപ്പെട്ട് കൊണ്ട് പീഡിപ്പിക്കുന്നതായി റവാൻ തൻ്റെ ബന്ധുക്കളെ അറിയിച്ചിരുന്നു.
എന്നാൽ ആദ്യ ദിനങ്ങളിൽ തന്നെ പ്രശ്നങ്ങളുണ്ടാക്കി വഷളാകാതിരിക്കാൻ തത്ക്കാലം റവാനോട് ക്ഷമിക്കാനായിരുന്നു അവരുടെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നത്.
തുടർന്ന് റവാൻ തൻ്റെ ത്വാഇഫിലെ വീട്ടിൽ ഒരു ദിവസം വിശ്രമിക്കാനും അടുത്ത ദിവസം അൽബാഹയിലെ ബന്ധു വീട്ടിൽ പോകാനും പ്ളാൻ ചെയ്തെങ്കിലും ഭർത്താവ് എതിർത്തിരുന്നു.
ശേഷം രണ്ട് പേരും ത്വാഇഫിലേക്കുള്ള റൂട്ടിൽ അസൈൽൽ വെച്ച് കാറിൽ വെച്ച് ഒരു ചർച്ച നടക്കുകയും ദേഷ്യം വന്ന ഭർത്താവ് കാർ നിർത്തുകയും റവാൻ കാറിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ ഭർത്താവ് റവാനെ കല്ലെടുത്തെറിയുകയും താഴെ വീണ റവാനെ കാറു കൊണ്ടിടിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊലപാതകിയായ മുപ്പത് കാരനായ ഭർത്താവിനെ മക്ക പ്രവിശ്യ പോലീസ് പിടികൂടുകയും ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ പബ്ളിക് പ്രൊസിക്യൂഷനു കൈമാറിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa