Thursday, May 1, 2025
Saudi ArabiaTop Stories

ജിദ്ദയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനായ അബ്ദുൽ അസീസ് എടവനക്കാട് അന്തരിച്ചു

ജിദ്ദ: ജിദ്ദയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിദ്ധ്യമായിരുന്ന അബ്ദുൽ അസീസ് എടവനക്കാട് (70) ശനിയാഴ്ച വൈകുന്നേരം അന്തരിച്ചു.

ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ മൂന്നാഴ്ചകളോളമായി ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

ജിദ്ദയിലെ സീഗൾസ് റെസ്റ്റോറൻ്റ് ഗ്രൂപ് സ്ഥാപകനും അൽ ഹയാത്ത് ഇൻ്റർനാഷണൽ സ്കൂൾ ഡയറക്ടറുമായിരുന്നു.

ഭാര്യ: നജ്മ. മക്കൾ: ഷമീന, ഷബ്‌ന, ഷഫ്ന, അഫ്താബ് അറഫാത്ത്, അഫ്രോസ് ഹഖ്. ഖബറടക്കം ജിദ്ദയിൽ നടത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്