Saturday, November 23, 2024
Saudi ArabiaTop Stories

സൗദി അറേബ്യയുടെ എണ്ണേതര വരുമാനത്തിൽ വൻ വർദ്ധനവ്

റിയാദ്: സൗദി അറേബ്യയുടെ എണ്ണേതര വരുമാനത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയത്തിൻ്റെ ബജറ്റ് റിവ്യു സ്റ്റേറ്റ്മെൻ്റ്.

2021 രണ്ടാം പാദത്തിൽ 116 ബില്ല്യൻ റിയാലിൻ്റെ വരുമാനമാണു എണ്ണേതര മേഖലകളിൽ നിന്ന് ഉണ്ടായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സമാന കാലയളവിൽ എണ്ണ വരുമാനം 13 ശതമാനമാണു വർദ്ധിച്ചത്. 132 ബില്യൻ റിയാലിൻ്റെ വരുമാനമാണു എണ്ണയിൽ നിന്നുണ്ടായത്.

2021 ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ എണ്ണ വരുമാനം 117 ബില്യൻ റിയാലായിരുന്നു. അതേ കാലയളവിൽ എണ്ണേതര വരുമാനം 88 ബില്യൻ റിയാലുമായിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

2021 ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ ആരോഗ്യ മേഖലയിലുള്ള ചിലവുകൾ 20 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്