ക്ലീനിംഗ് തൊഴിലാളിക്ക് ഐ ഫോൺ സമ്മാനിച്ച് വീഡിയോ എടുത്ത ശേഷം ഫോൺ തിരികെ വാങ്ങി; സെലബ്രിറ്റിക്കെതിരെ വിമർശനം
മസ്ക്കറ്റ്: ക്ലീനിംഗ് തൊഴിലാളിക്ക് ഐ ഫോൺ സമ്മാനിച്ച് അതിന്റെ വീഡിയോ പ്രസിദ്ധപ്പെടുത്തുകയും ശേഷം ഫോൺ തിരികെ വാങ്ങുകയും ചെയ്ത പ്രമുഖ ഒമാനി സ്നാപ് ചാറ്റ് സെലബ്രിറ്റിക്കെതിരെ രൂക്ഷ വിമർശനം.
ക്ലീനിംഗ് തൊഴിലാളിയുമായി സംസാരിച്ച സെലബ്രിറ്റി തന്റെ ജോലിയിൽ സംതൃപ്തി പ്രകടിപ്പിച്ച തൊഴിലാളിക്ക് പുതിയ ഐഫോൺ സമ്മാനമായി നൽകുകയായിരുന്നു.
അതോടൊപ്പം ഫോൺ സമ്മാനിക്കുന്നതിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
എന്നാൽ വീഡിയോ എടുത്ത ശേഷം സെലബ്രിറ്റി തന്നിൽ നിന്ന് ഫോൺ തിരിച്ച് വാങ്ങിയതായി തൊഴിലാളി പറയുന്ന ക്ലിപ് മറ്റൊരു ഒമാനി പൗരൻ റെക്കോർഡ് ചെയ്ത് പ്രസിദ്ധപ്പെടുത്തിയപ്പോഴായിരുന്നു സംഭവത്തിന്റെ നിജസ്ഥിതി ജനങ്ങൾ അറിഞ്ഞത്.
ഇതോടെ ഫോൺ തിരിച്ച് വാങ്ങിയ സെലബ്രിറ്റിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി.
ഫോൺ തിരിച്ച് നൽകുക എന്നാ ഹാഷ് ടാഗോടെയാണു ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അറിയിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa