ജിദ്ദയിൽ മലയാളിക്ക് കവർച്ചാ സംഘത്തിൻ്റെ കുത്തേറ്റു
ജിദ്ദ: മലയാളിക്ക് ജിദ്ദയിൽ കവർച്ചാ സംഘത്തിൻ്റെ കുത്തേറ്റതായി സൗദിയിലെ ‘മലയാളം ന്യൂസ്’ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലി എന്നയാൾക്കാണു കുത്തേറ്റതെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
അൽ റയ്യ വെള്ളക്കംബനിയിലാണു മുഹമ്മദലി ജോലി ചെയ്യുന്നത്. കഴുത്തിനാണു കുത്തേറ്റിട്ടുള്ളത്.
ആഫ്രിക്കൻ വംശജരാണു കവർച്ചാ സംഘത്തിലുണ്ടായിരുന്നതെന്നാണു സൂചനകൾ.
മുഹമ്മദലിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa