Monday, September 23, 2024
KuwaitTop Stories

സൗദി ശൂറാ കൗൺസിൽ പ്രതിനിധി സംഘം കുവൈത്തിൽ സന്ദർശനം നടത്തും

സൗദി കുവൈത്തി പാർലമെൻ്ററി ഫ്രണ്ട്ഷിപ്പ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ: അഹ്മദ് ബിൻ മുഹമ്മദ് അൽ ഗാമിദിയുടെ നേതൃത്വത്തിലുള്ള സൗദി ശൂറാ കൗൺസിൽ പ്രതിനിധി സംഘം ചൊവ്വാഴ്ച മുതൽ കുവൈത്തിൽ സന്ദർശനം ആരംഭിക്കും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢ ബന്ധത്തിൻ്റെ പ്രതിഫലനമായാണു ഈ സന്ദർശനമെന്ന് ഗാമിദി പറഞ്ഞു.

സൗദി രാജാവിൻ്റെയും കുവൈത്ത് അമീറിൻ്റെയും ദീർഘ വീക്ഷണങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വേരുറപ്പിക്കുന്നതാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്