Sunday, September 22, 2024
Saudi ArabiaTop Stories

റിയാദിൽ മെയിൻ റോഡിൽ തടസ്സം സൃഷ്ടിച്ച കാള അവസാനം എത്തിപ്പെട്ടത് ലൈബ്രറി മുറ്റത്ത്: വീഡിയോ കാണാം

റിയാദ്: റോഡിൽ സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ട്രിച്ച ഒരു കാള അവസാനം കിംഗ് ഫഹദ് ലൈബ്രറി മുറ്റത്ത് എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

റോഡിൽ വെച്ച് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കാളയെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

കാളയെ റോഡിൽ നിന്ന് അകറ്റുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ നിറയൊഴിച്ച് ശബ്ദം ഉണ്ടാക്കുന്നതും ക്ളിപ്പിൽ കേൾക്കുന്നുണ്ട്.

അവസാനം കാള കിംഗ് ഫഹദ് ലൈബ്രറി സമുച്ചയത്തിൻ്റെ മുറ്റത്ത് വന്ന് നിൽക്കുന്ന ദൃശ്യം ലൈബ്രറിക്കുള്ളിൽ നിന്ന് ഒരാൾ മൊബൈലിൽ പകർത്തുകയായിരുന്നു.

കാള റോഡിലിറങ്ങിയതും സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതും അവസാനം കാള കിംഗ് ഫഹദ് ലൈബ്രറി സമുച്ചയത്തിനു മുന്നിൽ എത്തിയതും വീഡിയോയിൽ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്